ആലപ്പുഴ : ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ മന്ത്രി കെ.ടി. ജലീൽ ഉടൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് റോണി ജോസ് ആവശ്യപ്പെട്ടു. വിഷയത്തിൽ തുടക്കം മുതൽ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. മന്ത്രി സ്ഥാനത്തിരിക്കാൻ ജലീൽ യോഗ്യനല്ലെന്ന് ലോകായുക്ത ഉത്തരവിട്ട സ്ഥിതിക്ക് ഇനിയെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ജലീൽ അതിന് തയ്യാറായില്ലെങ്കിൽ പുറത്താക്കുകയോ ചെയ്യണമെന്നും അഡ്വ. ജോസഫ് റോണി ജോസ് പറഞ്ഞു.