yuri-gagarin

അൽമാട്ടി: ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തിയായി യൂറി ഗഗാറിൻ മാറിയതിന്റെ 60-ാം വാർഷികത്തിന് ആദരമായി മൂന്നംഗസംഘത്തെ വഹിച്ചുള്ള സോയുസ് എം.എസ്.-18 ബഹിരാകാശപേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി. റഷ്യയുടെ ഒലെഗ് നോവിറ്റ്സ്‌കയ്, പയോറ്റർ ദുബ്രോവ്, നാസയുടെ മാർക്ക് വൺഡേ ഹേയ് എന്നിവരാണ് യാത്രികർ.ഗാറിന്റെ ചുവർചിത്രം പേടകത്തിന്റെ പുറംഭാഗത്ത് ചേർത്തിട്ടുണ്ട്.

കസാക്കിസ്ഥാനിലെ ബൈകനുർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ഇന്ത്യൻ സമയം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30-നാണ് യാത്ര ആരംഭിച്ചത്. ജീവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ഭൗതികശാസ്ത്രം, ഭൗമശാസ്ത്ര മേഖലകളിൽ നൂറുകണക്കിന് പരീക്ഷണങ്ങൾ സംഘം നിലയത്തിൽ നടത്തും. ഗ