കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സൂപ്പർ മെഗാതാര ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നേഹ സക്സേന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ബ്ളഡ് മൂൺ എന്നുപേരിട്ടു. ആർ.എസ്. ജെ.പി. ആർ എന്റർടെയ്ൻമെന്റ് ബാനറിൽ രഘുചന്ദ്രൻ ജെ. മേനോൻ നിർമ്മിക്കുന്ന ഇൗ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജി ലൂക്കോസാണ്. ഹരിപ്പാട് ഹരിലാലിന്റേതാണ് രചന. ഛായാഗ്രഹണം : സന്തോഷ് അനിമ. ഏപ്രിൽ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ബ്ളഡ് മൂണിന്റെ െെടറ്റിൽ പ്ര്കാശനം കഴിഞ്ഞ ദിവസം എറണാകുളം ലുലു മാരിയറ്റ് ഹോട്ടലിൽ വച്ച് നേഹ സക്സേന നിർവഹിച്ചു.