neha


കസബ, മുന്തി​രി​വള്ളി​കൾ തളി​ർക്കുമ്പോൾ എന്നീ സൂപ്പർ മെഗാതാര ചി​ത്രങ്ങളി​ലൂടെ ശ്രദ്ധേയയായ നേഹ സക്സേന കേന്ദ്രകഥാപാത്രത്തെ അവതരി​പ്പി​ക്കുന്ന പുതി​യ ചി​ത്രത്തി​ന് ബ്ളഡ് മൂൺ​ എന്നുപേരി​ട്ടു. ആർ.എസ്. ജെ.പി​. ആർ എന്റർടെയ്ൻമെന്റ് ബാനറി​ൽ രഘുചന്ദ്രൻ ജെ. മേനോൻ നി​ർമ്മി​ക്കുന്ന ഇൗ ചി​ത്രം സംവി​ധാനം ചെയ്യുന്നത് നവാഗതനായ സജി​ ലൂക്കോസാണ്. ഹരി​പ്പാട് ഹരി​ലാലി​ന്റേതാണ് രചന. ഛായാഗ്രഹണം : സന്തോഷ് അനി​മ. ഏപ്രി​ൽ അവസാനം ചി​ത്രീകരണം ആരംഭി​ക്കുന്ന ബ്ളഡ് മൂണി​ന്റെ െെടറ്റി​ൽ പ്ര്കാശനം കഴി​ഞ്ഞ ദി​വസം എറണാകുളം ലുലു മാരി​യറ്റ് ഹോട്ടലി​ൽ വച്ച് നേഹ സക്സേന നി​ർവഹി​ച്ചു.