floyd

വാഷിംഗ്ടൺ: അമേരിക്കയിൽ വർണവെറിയ്ക്കിരയായി കൊല്ലപ്പെട്ട ആഫ്രോ - അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്‌ഡ് മരിച്ചത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലെന്ന് ശ്വാസകോശ രോഗവിദഗ്ദ്ധനായ ഡോക്ടർ മാർട്ടിൻ ജോൺ. ഫ്ലോയ്‌ഡിനെ ചൗവിൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഡോക്ടറുടെ നിഗമനം.പൊലീസ് ഉദ്യോഗസ്ഥനും കേസിലെ മുഖ്യപ്രതിയുമായ ഡെറിക് ചൗവിൻ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയതോടെ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇത് തലച്ചോറിനെ ബാധിച്ചു. ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയം നിലയ്ക്കാനും ഇത് കാരണമായതായും ഡോക്ടർ പറഞ്ഞു.

കേസിൽ വിചാരണ നടക്കുന്ന മിനിയാപോളിസ് കോടതിയിലാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. മരുന്നുകളോ ഹൃദയസംബന്ധമായ രോഗങ്ങളോ അല്ല ഫ്ലോയ്‌ഡിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.