money

കൊ​ല്ലം​:​ ​പ്രാ​ക്കു​ളം​ ​ല​ക്ഷം​വീ​ട് ​കോ​ള​നി​യി​ൽ​ ​വീ​ട്ടി​ൽ​ക്ക​യ​റി​ ​പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ക​വ​ർ​ന്നു.​ ​ല​ക്ഷം​വീ​ട്ടി​ൽ​ ​ഓ​മ​ന​ക്കു​ട്ട​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ഏ​ഴാ​യി​ര​ത്തി​ ​അ​ഞ്ഞൂ​റ് ​രൂ​പ​യും​ ​മൊ​ബൈ​ലും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​കാ​ണാ​താ​യ​ത്.​ ​പ​ഴ​യ​ ​ബോ​ട്ടു​ക​ൾ​ ​പൊ​ളി​ക്കു​ന്ന​ ​ജോ​ലി​യാ​ണ് ​ഓ​മ​ന​ക്കു​ട്ട​ന്.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ജോ​ലി​ചെ​യ്തു​കി​ട്ടി​യ​ ​കൂ​ലി​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​ദ്ദേ​ഹം.​ ​അ​ഞ്ചാ​ലും​മൂ​ട് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.