തെന്നിന്ത്യൻ സിനിമയിൽ ഇപ്പോൾ ട്രെൻഡിംഗ് നായികയായി മാറുന്ന രശ്മിക മന്ദാന ഇപ്പോൾ ബോളിവുഡിൽ സജീവമാവുകയാണ്. തന്റെ ആദ്യ ഹിന്ദി ചിത്രമായ മിഷൻ മജ്നുവിൽ അഭിനയിച്ചതിന്റെ അനുഭവവും തനിക്ക് ബോളിവുഡിലെ പ്രമുഖ നടൻ നൽകിയ ഉപേദശത്തെ കുറിച്ചും രശ്മിക പറയുന്നു. മിഷൻ മജ്നുവിൽ തന്റെയൊപ്പം അഭിനയിച്ച സഹതാരം സിദ്ധാർഥ് മൽഹോത്രയാണ് തനിക്ക് സിനിമയിൽ നിലനിൽക്കാനുള്ള ഉപദേശം നൽകിയതെന്ന് രശ്മിക പറയുന്നു.
പല സീനുകളും സിദ്ധാർഥ് മായി ചർച്ച ചെയ്തിട്ടാണ് ചെയ്യാറുള്ളത്. എങ്ങനെയാണ് കരിയറിൽ മുന്നേറുക എന്ന തന്റെ സംശയത്തിന് താൻ എങ്ങനെയാണോ നിൽക്കുന്നത് അതുപോലെ തന്നെ നിൽക്കുകയെന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. മറ്റാർക്കും വേണ്ടി സിനിമകൾ ചെയ്യേണ്ടതില്ല. അപ്പോൾ സ്വാഭാവികമായും നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സിനിമാ തിരഞ്ഞെടുപ്പുകൾ ഇപ്പോൾ ഉള്ളതുപോലെ തന്നെ തുടരുകയെന്നായിരുന്നു സിദ്ധാർത്ഥ് മൽഹോത്ര പറഞ്ഞത്.
സ്റ്റുഡന്റെ ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർത്ഥ് ഹസീ തോ ഫസീ, ഏക് വില്ലൻ, മർ ജാവാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു .