f

ഓ​സ്ലോ​:​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ച് 60ാം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ച്ച​ ​നോ​ർ​വീ​ജി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഏ​ണ​ ​സോ​ൾ​ബെ​ഗി​ന് 20,000​ ​നോ​ർ​വീ​ജി​യ​ൻ​ക്രൗ​ൺ​ ​(1.76​ ​ല​ക്ഷം​ ​രൂ​പ​)​ ​പൊ​ലീ​സ് ​പി​ഴ​ ​ചു​മ​ത്തി.​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​ത്തി​ന് ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ​ 13​ ​പേ​രെ​ ​ക്ഷ​ണി​ക്കു​ക​യും​ ​ഒ​രു​ ​റി​സോ​ർ​ട്ടി​ൽ​ ​വ​ച്ച് ​ആ​ഘോ​ഷം​ ​സം​ഘ​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്‌​തെ​ന്നാ​യി​രു​ന്നു​ ​പ​രാ​തി.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ര​മാ​വ​ധി​ 10​ ​പേ​രെ​ ​മാ​ത്ര​മേ​ ​പ​ങ്കെ​ടു​പ്പി​ക്കാ​ൻ​ ​പാ​ടു​ള്ളൂ​ ​എ​ന്നാ​ണ് ​നോ​ർ​വീ​ജി​യ​യി​ലെ​ ​ച​ട്ടം.​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തി​നെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ര​സ്യ​മാ​യി​ ​ക്ഷ​മാ​പ​ണം​ ​ന​ട​ത്തി​യി​രു​ന്നു.
സാ​ധാ​ര​ണ​യാ​യി​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​ക​ര്‍​ശ​ന​മാ​യി​ ​പി​ഴ​ ​ചു​മ​ത്താ​റി​ല്ല.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മു​ന്നി​ൽ​ ​നി​ന്ന് ​ന​യി​ക്കു​ന്ന​ ​ആ​ളാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി.​ ​അ​തു​കൊ​ണ്ടാ​ണ് ​മാ​തൃ​കാ​പ​ര​മാ​യി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.