അൽമാട്ടി: ഇന്ത്യൻ ഗുസ്തി താരങ്ങളായ അൻഷു മാലിക്കും സോനം മാലിക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന ഏഷ്യൻ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ ജയിച്ചാണ് അൻഷുവും സോനുവും ടോക്കിയോയിലേക്ക് ടിക്കറ്ര് ഉറപ്പിച്ചത്. 57 കിലോഗ്രാം വിഭാഗത്തിന്റെ സെമി ഫൈനലിൽ 19 കാരിയായ അൻഷു ഉസ്‌ബക്കിസ്ഥാന്റെ അഖ്‌മെഡോമയെ കീഴടക്കിയാണ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. പതിനെട്ടുകാരിയായ സോനം മാലിക്ക് 62 കിലോഗ്രാം വിഭാഗത്തിന്റെ സെമിയിൽ പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് ഫൈനലും ഒളിമ്പിക് യോഗ്യതയും സ്വന്തമാക്കിയത്.
കസാഖ്‌സ്ഥാന്റെ അയാവുലിം കാസിമോവയെ 9-6നാണ് സോനം കീഴടക്കിയത്. 0-6ന് പിന്നിൽ നിന്ന ശേഷനമാണ് പൊരുതിക്കയറി ഒമ്പത് പോയിന്റ് നേടി സോനം വിജയിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾ തകർത്താണ് സോനത്തിന്റെ പടയോട്ടം.
ഇതുവരെ ഇന്ത്യയുടെ ഏഴ് ഗുസ്തി താരങ്ങൾ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു.