റോം: കൊവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് ബഹുമാനാർത്ഥമായി റോഡിനു നൽകി ഇറ്റാലിയൻ ഭരണകൂടം. സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗവും നഴ്സുമായ കണ്ണൂരിലെ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേരാണ് റോഡിന് നൽകിയത്.സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡാണ് തെരേസയുടെ പേരിൽ അറിയപ്പെടുക.
പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും 7 മക്കളിൽ മൂന്നാമത്തെയാളാണ് സിസ്റ്റർ തെരേസ. സിസ്റ്റർ തെരേസയെ കൂടാതെ 2 കന്യാസ്ത്രീകൾക്കു കൂടി ബഹുമതി ലഭിച്ചിട്ടുണ്ട്.