
മുൻകാലങ്ങളെ അപേക്ഷിച്ച് ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്നവരാണ് മലയാള സിനിമാ താരങ്ങൾ.. തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങളും വർക്കൗട്ട് ചിത്രങ്ങളും താരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുരഭി ലക്ഷ്മിയുടെ ഫിറ്റ്നസ് ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ മേക്കോവർ ആരാധകരും ഏറ്റെടുത്തു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്..
Fitness is not about being better than someone else. It’s about being better than you used to be!! Trainer: @...
Posted by Surabhi Lakshmi on Friday, 9 April 2021
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.