achaar
ഫ്ളേവർ സേവർ കമ്പനിയുടെ ഉണ്ണീസ് ബ്രാൻഡ് അച്ചാറുകളും കറി പൗഡറുകളും കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിപണിയിലിറക്കുന്നു. മാനേജിംഗ് ഡയറക്‌ടർ പി.എസ്. രാജീവ്, ഡയറക്‌ടർമാരായ കെ.പി. രാജേഷ്, പ്രവീൺ നായർ എന്നിവർ സമീപം.

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായുള്ള ഫ്ളേവർ സേവർ കമ്പനിയുടെ ഉണ്ണീസ് ബ്രാൻഡ് അച്ചാറുകളും കറി പൗഡറുകളും കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിപണിയിലിറക്കി. മാനേജിംഗ് ഡയറക്‌ടർ പി.എസ്. രാജീവ്, ഡയറക്‌ടർമാരായ കെ.പി. രാജേഷ്, പ്രവീൺ നായർ എന്നിവർ സംബന്ധിച്ചു. 20 വർഷമായി മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഉണ്ണീസ് ബേക്കറിയാണ് ഫ്ളേവർ സേവർ കമ്പനിയുടെ പ്രമോട്ടർമാർ.