mizoram
മഹാത്മാഗാന്ധി എക്‌സലൻസ് അവാർ‌ഡ് മെഡിവിഷൻ ഡയറക്‌ടർ ബെർളി സിറിയക് നെല്ലുവേലിന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു. മന്ത്രി കെ. രാജു, എം. നൗഷാദ് എം.എൽ.എ എന്നിവർ സമീപം.

കൊച്ചി: മെഡിക്കൽ ഡയഗ്നോസ്‌റ്റിക്, ഫിനാൻസ് മേഖലകളിൽ കാഴ്‌ചവച്ച മികവിന് മെഡിവിഷൻ ഡയറക്‌ടർ ബെർളി സിറിയക് നെല്ലുവേലിന് ഗാന്ധി പീസ് ഫൗണ്ടേഷൻ കേരള സ്‌റ്റേറ്റ് കമ്മിറ്റി നൽകുന്ന 2020-21ലെ മഹാത്മാഗാന്ധി എക്‌സലൻസ് അവാർ‌ഡ് ലഭിച്ചു. കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിച്ചു. മന്ത്രി കെ. രാജു, എം. നൗഷാദ് എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.