ദിവസവും വെറുംവയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഗുണംചെയ്യും. പ്രമേഹമുള്ളവർ തുളസി വെള്ളം വെറുംവയറ്റിൽ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. രാത്രി വലിയ ഒരു കപ്പ് വെള്ളത്തിൽ ഒരുപിടി തുളസിയില ഇട്ടുവയ്ക്കാം. രാവിലെ ഇത് വെറും വയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് കുടിയ്ക്കാം.
ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്ത് ശരീരം ശുദ്ധിയാക്കാനും വയർ ശുദ്ധമാക്കാനും ഏറ്റവും ഉത്തമമാണ് ഈ പാനീയം. ഇടവിട്ടുള്ള ചുമ,തുമ്മൽ, ജലദോഷം എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് തുളസി വെള്ളം. ശരീരത്തിലെ ബാക്ടീരികളെയും വൈറസിനെയും തുളസിവെള്ളം നശിപ്പിക്കുന്നു.
രോഗങ്ങളെ തടയാൻ തുളസിയ്ക്ക് അത്ഭുതകരമായ കഴിവുണ്ട്. കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിറുത്താൻ തുളസി വെള്ളം സഹായിക്കുന്നു. യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.