astrology

മേടം : കൈവി​ട്ടുപോയ വസ്തുക്കൾ തി​രി​ച്ചുകി​ട്ടും. ആരോഗ്യം ശ്രദ്ധി​ക്കും. പ്രഭാഷണങ്ങൾ നടത്തും.

ഇടവം : വേണ്ടപ്പെട്ടവരുടെ സഹകരണം. പുതിയ സുഹൃത് ബന്ധം. ജനപിന്തുണ.

മിഥുനം : ബന്ധങ്ങൾ ദൃഡമാകും. അധികച്ചെലവ് നിയന്ത്രിക്കും. കാര്യങ്ങൾ അനുകൂലമാകും.

കർക്കടകം : ചർച്ചയിലൂടെ കാര്യവിജയം. വ്യവസ്ഥകൾ പാലിക്കും. അവസരങ്ങൾ അനുകൂലമാകും.

ചിങ്ങം : സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രതികരണശേഷി വർദ്ധിക്കും. സാധ്യതകൾ പരിഗണിക്കും.

കന്നി : നേതൃത്വപാടവമുണ്ടാകും. ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും. അനുമോദനങ്ങൾക്ക് അവസരം.

തുലാം : ബന്ധുക്കളെ സഹായിക്കും. പുതിയ കർമ്മപദ്ധതികൾ. സത്യാവസ്ഥ ബോധിപ്പിക്കും.

വൃശ്ചികം : എല്ലാ കഴിവുകളും ഉപയോഗിക്കും. ബന്ധുഗുണമുണ്ടാകും. പൊതുകാര്യങ്ങളിൽ ശ്രദ്ധിക്കും.

ധനു : സത്ചിന്തകൾ വർദ്ധിക്കും. ജീവിത സൗഖ്യമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം : തൊഴിൽ പുരോഗതി. പരീക്ഷയിൽ നേട്ടം. ധനകാര്യ സ്ഥാപനത്തിൽനിന്ന് സഹായം.

കുംഭം : ഗൃഹനിർമ്മാണത്തിൽ പുരോഗതി. ആഗ്രഹങ്ങൾ നടപ്പാക്കും. അനുകൂല അനുഭവങ്ങൾ വന്നുചേരും.

മീനം : ഉപദേശങ്ങൾ സ്വീകരിക്കും. സമചിത്തതയോടുകൂടി പ്രവർത്തിക്കും. മാറ്റങ്ങൾ ഉൾക്കൊള്ളും.