yusafalis-coptor

കൊച്ചി: വ്യവസായ പ്രമുഖൻ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌ടർ ചതുപ്പിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് എറണാകുളം പനങ്ങാട് ചതുപ്പിൽ കോപ്‌ടർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമടക്കം ഏഴുപേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. എല്ലാവരും സുരക്ഷിതരാണെങ്കിലും ആരോഗ്യപരിശോധനയ‌്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്‌ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപാണ് അടിയന്തര സാഹചര്യമുണ്ടായത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

സംഭവം കണ്ട ദൃക്‌സാക്ഷിയായ രാജേഷും പൈലറ്റും ചേർന്നാണ് യൂസഫലിയേയും ഭാര്യയേയും പുറത്തെത്തിച്ചത്.തലനാരിഴയ‌്ക്കാണ് വൻ അപകടം ഒഴിവായതെന്ന് രാജേഷ് പറയുന്നു.