പാലക്കാട് സിനിമാ ചിത്രീകരണം തടഞ്ഞ ആർഎസ്എസ് പ്രവർത്തകർക്കെതിരെ പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. 'കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...
Posted by Hareesh Peradi on Saturday, 10 April 2021
കഴിഞ്ഞദിവസമാണ് പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ചിത്രീകരണം സംഘപരിവാർ പ്രവർത്തകർ തടഞ്ഞത്. മീസൽമാൻ, സിനു എന്നിവർ സംവിധാനം ചെയ്യുന്ന 'നീയാം തണൽ'എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിംഗ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഹിന്ദു - മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.