rock

കീവ്​: ഉക്രെ​യ്​​ൻ അ​തി​ർത്തി​യി​ലും റ​ഷ്യ​ൻ നി​യ​ന്ത്രി​ത ക്രീ​മി​യ​യി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച്​ റ​ഷ്യ.

ആ​ഭ്യ​ന്ത​ര ക​ലാ​പ സാദ്ധ്യ​ത​യും റ​ഷ്യ​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു മേൽ വം​ശ​ഹ​ത്യാ

ആ​ക്ര​മ​ണ​വു​മുൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ്​ സൈ​നി​ക വി​ന്യാ​സ​ത്തെ ന്യാ​യീ​ക​രി​ക്കാൻ റ​ഷ്യ പ​റ​യു​ന്ന​ത്. എ​ന്നാൽ, റ​ഷ്യ​യു​ടെ പ​തി​വിൽ ക​വി​ഞ്ഞ സൈ​നി​ക വി​ന്യാ​സം ഉ​റ​ക്കം കെ​ടു​ത്തു​ന്നു​വെ​ന്ന്​ ഉക്രെയ്ൻ പ​റ​യു​ന്നു.

സൈ​നി​ക വി​ന്യാ​സ​ത്തി​ന്​ റ​ഷ്യ ഉ​ന്ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങൾ പ​ല​താ​ണെ​ങ്കി​ലും ഉക്രെ​യ്​​ൻ വീ​ണ്ടും ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലേ​ക്കാ​ണെ​ന്ന്​ ക്രൈം​ലി​ൻ പ്ര​സ്​ സെ​ക്ര​ട്ട​റി ദി​മി​ത്രി പെ​ഷ്​​കോ​വ്​ പ​റ​യു​ന്നു. ഉക്രെ​യ്​​നി​ലെ സൈ​നി​ക ഇ​ട​പെ​ട​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ​അ​മേ​രി​ക്ക മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

അ​തേ സ​മ​യം, ഉക്രെ​യ്​​നി​ൽ വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​കാ​രം ശ​ക്​​ത​മാ​യി വ​രു​ന്ന​ത്​ റ​ഷ്യ​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്നും റി​പ്പോർ​ട്ടു​ക​ളു​ണ്ട്.