ശ്രീനഗർ: കഴിഞ്ഞ 72 മണിക്കൂറിനിടെ ജമ്മു കാശ്മീരിൽ പന്ത്രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. വിവിധയിടങ്ങളിലായി നടന്ന നാല് ഓപറേഷനുകളിലായാണ്ഭീകരർ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ രാത്രി മാത്രം അഞ്ച് ഭീകരരാണ് സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ട്രാലിലും ഷോപ്പിയാനയിലും നടന്ന ഓപ്പറേഷനിൽ ഏഴും ഹരിപോരയിൽ മൂന്നും ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇവർ അൽ ബദർ തീവ്രവാദ സംഘടനയിൽ പെട്ടവരാണ്. ബിജ്‌ബേഹരയിൽ രണ്ട് ലഷ്‌കർ ഇ തയിബ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ബിജ്‌ബേഹരയിൽ നടന്ന ഓപ്പറേഷനിൽ കൊല്ലപ്പട്ട ഭീകരർ ടെറിറ്റോറിയൽ ആർമി ജവാൻ മുഹമ്മദ് സലീം അഖൂനിന്റെ കൊലപാതകത്തിന് ഉത്തരവാദികളാണെന്നും ഡി.ജി.പി പറഞ്ഞു. കഴിഞ്ഞ ദിവസം ഗോരിവാനിലെ വസദിക്ക് പുറത്തുവച്ചായിരുന്നു മുഹമ്മദിനെ ഭീകരർ കൊലപ്പെടുത്തിത്.