jj

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്കായി നാസയിൽ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരിൽ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യ അറബ് വനിതാ ബഹിരാകാശയാത്രികയെ ഞങ്ങൾ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങൾ നൂറ അൽ മാത്‌റൂശി, മുഹമ്മദ് അൽ മുല്ല - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.നാലംഗ സംഘത്തെയാണ് യു.എ.ഇ ബഹിരാകാശദൗത്യത്തിന് അയക്കുന്നത്. ഹസാ അൽ മൻസൂരി, സുൽത്താൻ അൽ നെയാദി എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.

1993ൽ ജനിച്ച നൂറ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്.നിലവിൽ ദേശീയ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനിയറാണ്. 4,300 പേരാണ് രണ്ടാം ദൗത്യത്തിന്റെ ഭാഗമാകാൻ അപേക്ഷ നൽകിയത്. അവരിൽ 1400 പേർ സ്വദേശി വനിതകളായിരുന്നു.2019 ലാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി സ്‌പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയത്.