aa

മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​മ​ക​ളാ​ണ് ​കീ​ർ​ത്തി​ ​സു​രേ​ഷ്.​ ​എ​ന്നാ​ൽ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​തു​ട​ക്ക​മി​ട്ടെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്ക് ​ചേ​ക്കേ​റു​ക​യാ​യി​രു​ന്നു​ ​കീ​ർ​ത്തി.​ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ​ ​നാ​യി​കാ​ ​മു​ഖ​മാ​യ​പ്പോ​ൾ​ ​ഇ​തു​ ​എ​ന്ന​ ​മാ​യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴി​ലും​ ​അ​തേ​ ​വ​ർ​ഷം​ ​നെ​നു​ ​ശൈ​ല​ജ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​കീ​ർ​ത്തി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചു.​പി​ന്നീ​ട് ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി​ ​ഒ​ട്ടേ​റെ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചു​വെ​ങ്കി​ലും​ ​സാ​വി​ത്രി​യാ​യി​ ​മ​ഹാ​ന​ടി​യി​ൽ​ ​ അഭി​നയി​ച്ചത് ​കീ​ർ​ത്തി​യെ​ ​പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ചു.​ ​മ​ഹാ​ന​ടി​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​ദേ​ശി​യ​ ​അം​ഗീ​കാ​രം​ ​കീ​ർ​ത്തി​യെ​ ​തേ​ടി​യെ​ത്തി.


റിം​ഗ് ​മാ​സ്റ്റ​റാ​ണ് ​കീ​ർ​ത്തി​യു​ടേ​താ​യി​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​റി​ലീ​സി​നെ​ത്തി​യ​ ​മ​ല​യാ​ള​ ​ചി​ത്രം.​ ​ആ​റു​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ൽ​ ​സ​ജീ​വ​മാ​വു​ക​യാ​ണ്.​ ​ഒ​പ്പം​ ​അ​ന്യ​ഭാ​ഷ​ക​ളി​ലെ​ ​ഹി​റ്റ് ​നാ​യി​ക​യെ​ന്ന​ ​വി​ളി​പ്പേ​രും​ ​കീ​ർ​ത്തി​ക്ക് ​സ്വ​ന്ത​മാ​യി.​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബി​ഗ് ​ബ​ജ​റ്റ് ​ചി​ത്രം​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ൽ​ ​ആ​ർ​ച്ച​യാ​യി​ ​കീ​ർ​ത്തി​ ​എ​ത്തു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശി​യ​ ​പു​ര​സ്‌​കാ​രം​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​ ​അ​ർ​ഹ​മാ​യി. ​ഒ​പ്പം​ ​ര​ജ​നി​കാ​ന്ത് ​ചി​ത്രം​ ​അ​ണ്ണാ​ത്തേ​യി​ലും​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​കീ​ർ​ത്തി​ ​എ​ത്തു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഹൈ​ദ​ര​ബാ​ദ് ​റാ​മോ​ജി​റാ​വ് ​ഫി​ലിം​ ​സി​റ്റി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ് .​ ​കീ​ർ​ത്തി​യ്ക്ക് ​പു​റ​മെ​ ​ന​യ​ൻ​താ​ര,​ ​മീ​ന,​ ​ഖു​ശ്ബു​ ​തു​ട​ങ്ങി​യ​ ​ന​ടി​മാ​രും​ ​അ​ണ്ണാ​ത്തേ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ണ്ണാ​ത്തേ​സ​ൺ​ ​പി​ക്‌​ചേ​ഴ് ​സാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.


ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​ഷ്ണു​ ​ജി​ ​രാ​ഘ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വാ​ശി​യി​ൽ​ ​ടോ​വി​നോ​യു​ടെ​ ​നാ​യി​ക​യാ​യി​ ​കീ​ർ​ത്തി​ ​എ​ത്തു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​നി​ര​വ​ധി​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​രേ​വ​തി​ ​ക​ലാ​മ​ന്ദി​റാ​ണ് ​വാ​ശി​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പ​ര​ശു​റാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​ർ​ക്കാ​രു​ ​വാ​രി​പാ​ട്ട​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലും​ ​നാ​യി​ക​യാ​യി​ ​കീ​ർ​ത്തി​യാ​ണ് ​എ​ത്തു​ന്ന​ത്. ​ഗു​ഡ് ​ല​ക്ക് ​സ​ഖി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ലും​ ​കീ​ർ​ത്തി​ ​എ​ത്തു​ന്നു​ണ്ട്.​ ​ചി​ത്രം​ ​ജൂ​ൺ​ ​ആ​ദ്യ​മാ​യി​ ​റി​ലീ​സി​നെ​ത്തു​മെ​ന്നാ​ണ് ​റി​പോ​ർ​ട്ടു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.

മലയാള സിനിമയുടെ മകളാണ് കീർത്തി സുരേഷ്. എന്നാൽ മലയാള സിനിമയിൽ തുടക്കമിട്ടെങ്കിലും പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു കീർത്തി.ഗീതാഞ്ജലിയിലൂടെ മലയാളത്തിൽ നായികാ മുഖമായപ്പോൾ ഇതു എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലും അതേ വർഷം നെനു ശൈലജ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കീർത്തി അരങ്ങേറ്റം കുറിച്ചു.പിന്നീട് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും സാവിത്രിയായി മഹാനടിയിൽ എത്തിയത് കീർത്തിയെ പ്രശസ്തിയിലെത്തിച്ചു. മഹാനടിയിലെ പ്രകടനത്തിന് ദേശിയ അംഗീകാരം കീർത്തിയെ തേടിയെത്തി.

റിംഗ് മാസ്റ്ററാണ് കീർത്തിയുടേതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ മലയാള ചിത്രം. ആറു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. ഒപ്പം അന്യഭാഷകളിലെ ഹിറ്റ് നായികയെന്ന വിളിപ്പേരും കീർത്തിക്ക് സ്വന്തമായി.പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ആർച്ചയായി കീർത്തി എത്തുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹം അർഹമായിരുന്നു. ഒപ്പം രജനികാന്ത് ചിത്രം അണ്ണാത്തേയിലും സുപ്രധാന വേഷത്തിൽ കീർത്തി എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരബാദ് റാമോജിറാവ് ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ് . കീർത്തിയ്ക്ക് പുറമെ നയൻതാര, മീന, ഖുശ്ബു തുടങ്ങിയ നടിമാരും അണ്ണാത്തേയിൽ അഭിനയിക്കുന്നുണ്ട്. ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തേസൺ പിക്‌ചേഴ് സാണ് നിർമ്മിക്കുന്നത്.

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശിയിൽ ടോവിനോയുടെ നായികയായി കീർത്തി എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പ്രമുഖ നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിറാണ് വാശി നിർമ്മിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന സർക്കാരു വാരിപാട്ട എന്ന തെലുങ്ക് ചിത്രത്തിലും നായികയായി കീർത്തിയാണ് എത്തുന്നത്, ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലും കീർത്തി എത്തുന്നുണ്ട്. ചിത്രം ജൂൺ ആദ്യമായി റിലീസിനെത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.