a

അമ്പത്തി രണ്ട് വയസ്സായെങ്കിലും ബോളിവുഡിന്റെ സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ ഇപ്പോഴും ചെറുപ്പം നിലനിർത്തുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടാത്ത ആരാധകരില്ല. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാവാത്തതാണ് അജയ് ദേവ്ഗണിന്റെ നിത്യ യൗവ്വനത്തിന്റെ രഹസ്യമെന്ന് താരത്തിന്റെ അടുപ്പക്കാർ പറയുന്നു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണവുമാണ് താരത്തിന്റെ ഈ ലുക്കിന് പിന്നിലെ രഹസ്യം. ദിവസവും ഒരു മണിക്കൂറിലധികം അജയ് വ്യായാമം ചെയ്യും.

ഒരു ചൂടു കാപ്പിയിലും പ്രോട്ടീൻ നിറഞ്ഞ പ്രഭാത ഭക്ഷണത്തിലുമാണ് അജയ് തന്റെ ദിവസം ആരംഭിക്കുന്നത്. ഓട്‌സ്, പഴങ്ങൾ, മുട്ട, നട്ട്‌സ് എന്നിവയെല്ലാം അജയ്‌യുടെ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾ പ്പെടുന്നു. പലതരം രുചിഭേദങ്ങൾ മിതമായ തോതിൽ ഉൾപ്പെടുത്തുന്നതാണ് അജയ്‌യുടെ ദിവസേനയുള്ള ഭക്ഷണക്രമം. പരിപ്പ്, തവിടു കളഞ്ഞ അരിയുടെ ചോറ്, ചപ്പാത്തി, വെജിറ്റബിൾ കറി, സാലഡ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിനു തിരഞ്ഞെടുക്കുന്നത്. കൊഴുപ്പു നിറഞ്ഞ ഭക്ഷണം പൂർണമായും ഒഴിവാക്കും.