വിസി ജോസ് കഥയും തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ദിശ പൂർത്തിയായി. അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്‌കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നാരായൺ നിർവഹിക്കും. പശ്ചാത്തലസംഗീതം രമേശ് നാരായണും എഡിറ്റിംഗ് കെ ശ്രീനിവാസും നിർവഹിക്കും. അനശ്വര ഫിലിംസിന്റെ ബാനറിൽ റസ്സൽ .സി ചിത്രം നിർമ്മിക്കുന്നു.