തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം 'തലൈവി'യുടെ റിലീസ് മാറ്റി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏപ്രിൽ 23 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ കോവിഡ് വ്യാപനം രൂകഷമായതോടെ റിലീസ് ഉടൻ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് നീട്ടാനുള്ള തിരുമാനം തലൈവിയായി വേഷമിടുന്ന കങ്കണ തന്നെയാണ് പോസ്റ്റു ചെയ്തത്.