ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലെ ഹാദിപൂർ മേഖലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു. ശനിയാഴ്ച രാത്രി ഒരു ഭീകരനും ഇന്നലെ മൂന്നു ഭീകരരും കൊല്ലപ്പെട്ടു.
പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഇതേ മേഖലയിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നുദിവസമായി അനന്തനാഗ് ജില്ലയിലെ വിവിധ മേഖലയിൽ തുടരുന്ന ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 13 ആയി. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റിരുന്നു.