റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ 11 വർഷത്തിന് ശേഷം കിരീടത്തിൽ ഉമ്മയ്ക്കാൻ ഇന്റർ മിലാന് അവസരമാെരുങ്ങുന്നു.ഇന്നലെ ഏകപക്ഷീയമായ ഒരു ഗോളിന് കാഗ്ളിയറിയെ തോൽപ്പിച്ച ഇന്റർ മിലാൻ ലീഗിൽ എട്ട് മത്സരങ്ങൾ ശേഷിക്കേ 11 പോയിന്റ് ലീഡിലാണ്.
സെന്റർ ബാക്ക് മാറ്റിയോ ഡാർമിയന്റെ ഗോളിലാണ് ഇന്ററിന്റെ ജയം. ഇതോടെ ഇന്ററിന് 30 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള എ.സി മിലാന് 63 പോയിന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് 62 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.