തൃപ്രയാർ: തൃശൂർ വാടാനപ്പിള്ളി സെന്ററിന് വടക്കുഭാഗത്ത് തൃത്തല്ലൂരിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാര സ്ഥാപനമായ 'ഫുഡ്‌മാസോൺ" സംസ്ഥാന വ്യാപകമായി സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നു. മറ്റു ജില്ലകളിലും ഉടൻ സാന്നിദ്ധ്യമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മാനേജിംഗ് ഡയറക്‌ടർ പി.ബി. സുനിൽകുമാർ പറഞ്ഞു.
2019 സെപ്‌തംബർ ഏഴിന് മന്ത്രി വി.എസ്. സുനിൽകുമാറാണ് ഫുഡ്മാസോണിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 37 വർഷമായി തൃത്തല്ലൂരിൽ പലചരക്ക് സാധനങ്ങളുടെ മൊത്തവില്പന നടത്തുന്ന ന്യൂ ഹരിശ്രീ ഏജൻസിയുടെ സഹോദരസ്ഥാപനമാണ്, ഓൺലൈൻ വ്യാപാരരംഗത്ത് ശ്രദ്ധേയമായി മാറിയ ഫുഡ്‌മാസോൺ. പ്രളയകാലത്ത് തീരദേശമേഖലയിൽ നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ ഏറെ ആശ്രയിച്ചത് ഫുഡ്‌മാസോണിനെയാണ്. ലോക്ക്ഡൗണിൽ നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചും ഫുഡ്‌മാസോൺ ശ്രദ്ധനേടി.
500 രൂപയ്ക്കുമേൽ ഓർഡർ ചെയ്യുന്നവർക്ക് ഷിപ്പിംഗ് ചാർജില്ലാതെ, മിതമായനിരക്കിൽ സാധനങ്ങൾ വീട്ടിൽ എത്തിച്ചുനൽകും. ഫുഡ്‌മാസോൺ ആപ്പിലൂടെയും കസ്‌റ്റമർകെയർ വഴിയും ഓർഡർ ചെയ്യാം. ഫുഡ്‌മാസോൺ ആപ്പ് പ്ളേസ്‌റ്റോറിൽ ലഭ്യമാണ്. കസ്‌റ്റമർകെയർ നമ്പർ : 8281615566, 8281715566. മറുനാടൻ മലയാളികൾക്കും പ്രവാസികൾക്കും നാട്ടിലെ വീട്ടിലേക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ ഏറെ പ്രയോജനകരമാണ് ഫുഡ്‌മാസോണിന്റെ സേവനങ്ങൾ. ഓൺലൈൻ വ്യാപാരരംഗത്ത് നൂതന പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ഒരുക്കത്തിലുമാണ് ഫുഡ്‌മാസോൺ.