vaiga

തൃക്കാക്കര: മുട്ടാർ പുഴയിൽ വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെ മൂന്നു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇന്നലെ കമ്മിഷണർ സി.എച്ച് നാഗരാജു വിളിച്ച യോഗത്തിൽ തീരുമാനമായി. കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന പൊലീസ് സംഘവുമായും കാര്യങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ ഡി.സി.പി ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 ശ്രീഗോകുലം ഹാർമണി

2016ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ഫ്ളാറ്റ് സമുച്ചയത്തിൽ ആൽഫാ, ബീറ്റാ എന്നീ ടവറുകളിൽ 185 ഫ്ളാറ്റുകളാണുള്ളത്. ഇതിൽ പകുതിയിൽ താഴെ മാത്രമാണ് സ്ഥിരതാമസക്കാർ. കുറെയെണ്ണം പൂട്ടിക്കിടക്കുകയാണ്. ബാക്കിയുള്ളവ വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിലുൾപ്പെട്ടവയാണ് ദിവസവാടകയ്ക്കും മറ്റും നൽകുന്നത്.