ചെന്നൈ: സ്‌ത്രീശാക്‌തീകരണവും അതിലൂടെ അവരുടെ സാമ്പത്തിക, സാമൂഹിക ഉന്നമനവും ഉറപ്പാക്കി മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവച്ച് ശ്രദ്ധനേടുകയാണ് കോട്ട ഡാരിയ സിൽക്ക് (കെ.ഡി.എസ്). സിൽക്ക് സാരി വിപണനരംഗത്തെ പ്രമുഖരായ കോട്ട ഡാരിയ സിൽക്ക്, നെയ്‌ത്തുകാരിലും കലാകാരന്മാരിലും ലിംഗസമത്വവും ഉറപ്പാക്കിയിരിക്കുന്നു. സ്‌ത്രീശാക്തീകരണം, സ്‌ത്രീസ്വാതന്ത്ര്യം എന്നിവയിലൂടെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ആരോഗ്യരംഗത്ത് അവരുടെ സ്വയംപര്യാപ്‌തതയും അതുവഴി സുസ്ഥിരക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കോട്ട ഡാരിയ സിൽക്കിന്റെ സാരഥി അഞ്ജലി അഗർവാൾ പറഞ്ഞു.
വിപണിയിലെ മികച്ച ഡിമാൻഡിന്റെ പിൻബലത്തിൽ സമ്പൂർണ ഇ-കൊമേഴ്‌സ് സംരംഭവും കെ.ഡി.എസ് തുടങ്ങിയിരുന്നു. ഇതുവഴി, കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു. നെയ്‌ത്തുകാർ, കലാകാരന്മാർ എന്നിവരുടെ ഒട്ടേറെ കുടുംബങ്ങളുമായി സഹകരിക്കാൻ കെ.ഡി.എസിന് കഴിഞ്ഞു; ഇതുവഴി ആ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനായി. 72പേർ ഇപ്പോൾ കോട്ട ഡാരിയ സിൽക്കിനായി ജോലി ചെയ്യുന്നു. ഇവരിൽ 50 ശതമാനം പേർ സ്‌ത്രീകളാണ്. സാമൂഹിക പ്രതിബദ്ധത മുൻനിറുത്തി, കൊവിഡ് കാലത്ത് കോട്ട ഡാരിയ സിൽക്ക് വിവിധ എൻ.ജി.ഒകൾക്ക് 25,000 ട്രിപ്പിൾ-ലെയർ മാസ്‌കുകൾ സംഭാവന ചെയ്‌തിരുന്നു.