election-id-card

പാലക്കാട്: ഒറ്റപ്പാലത്ത് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിന് സമീപമാണ് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂർ പ്രദേശവാസികളായ പത്ത് പേരുടേതാണ് തിരിച്ചറിയൽ കാർഡുകളെന്നാണ് വിവരം.

കാർഡുകൾ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കാർഡിലെ വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുതിയ കാർഡുകൾ നൽകിയ മുറയ്ക്ക് തിരികെ വാങ്ങിയ പഴയ രേഖകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.

content highlights: election id cards found abandoned in ottappalam palakkad