തിരുവനന്തപുരം : കൂട്ടുകിടക്കാൻ വന്ന 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്ത്രീ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 69കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്കംബറിലാണ് കേസിനാസ്പദമായ സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ അയൽവാസിയായ 16കാരനാെ കൂട്ടുകിടക്കാന്‍ വിളിക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അതിക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുട്ടി തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.