vaccine-

തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും സൃഷ്ടിച്ച റാസ്പുട്ടിൻ തരംഗം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. വിവാദങ്ങൾക്ക് പിന്നാലെ നവീനെ.യും ജാനകിയെയും പിന്തുണച്ച് നിരവധിപേരാണ് ഡാൻസ് വീഡിയോയയുമായി എത്തയത്. ഇപ്പോഴിതാ നവീനും ജാനകിയും തരംഗമാക്കിയ റാസ്പുടിൻ ഗാനം കേരള സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ അകമ്പടി ഗാനമാണ് റാസ്പുടിൻ.

വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് വീഡിയോയുടെ ലക്ഷ്യം. കൊവാക്സിൻ, കൊവിഷീൽഡ് എന്നെഴുതിയ രണ്ടു വയലുകൾ റാസ്പുടിൻ ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും വാക്സിനെടുക്കൂ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. പുതിയ വീഡിയോയെയും സോഷ്യഷ മീഡിയ എറ്റെടുത്തുകഴിഞ്ഞു.