apple-cider-vinegar

ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിൽ കേമനാണ് എ.സി.വി എന്നറിയപ്പെടുന്ന ആപ്പിൾ സൈഡർ വിനാഗിരി. ദിവസേന ഒന്നോ രണ്ടോ സ്പൂൺ വിനാഗിരി വെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കൂടാതെ സാലഡിൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള അസറ്റിക് ആസിഡ് കാർബൊഹൈഡ്രേറ്റിന്റെ ദഹനത്തെ സഹായിക്കും.

പ്രാരംഭ പ്രമേഹവും ടൈപ്പ്‌ 2 പ്രമേഹവും നിയന്ത്രിക്കും. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും ഹൃദ്രോഗവും കൊളസ്ട്രോളും വരാനുള്ള സാദ്ധ്യതകൾ തടയാനും എ.സി.വി സഹായിക്കും. ആമാശയത്തിലെ ആസിഡിന്റെ അളവ് കൂട്ടി ദഹനപ്രക്രിയ സുഗമമാക്കാനും വയറുവേദന കുറയ്ക്കാനും സഹായിക്കും.

ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നു. മുഖക്കുരു, ചർമ്മത്തിലെ പാടുകൾ, താരൻ, നഖത്തിന്റെ പരിപാലനം എന്നിവയ്ക്കെല്ലാം ഇത് ഉത്തമമാണ്. പല്ലിന്റെ ഇനാമലിനെ ബാധിക്കുമെന്നതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. സ്ട്രോ ഉപയോഗിച്ച് കുടിച്ചാൽ പല്ലിന് ദോഷകരമാവാതെ നോക്കാം.