ഇടുക്കി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോർജ് എം എൽ എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. തൊടുപുഴയിൽ എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
'ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഞാൻ പറഞ്ഞു, സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ സുപ്രീകോടതി. ഇത് അവസാനിപ്പിക്കാൻ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇത് ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഹിന്ദു രാഷ്ട്രമാക്കണമെന്ന് ഞാൻ പറഞ്ഞാൽ പ്രശ്‌നമാകുമെന്നറിയാം. അത് ഞാൻ നേരിട്ടോളാം'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് പിസി ജോര്‍ജ് ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തുന്നതെന്നും, വിവാദ പരാമർശത്തിന് രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ജമാഅത്ത് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.