punjab-police

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിലെത്തിയ പഞ്ചാബ് പൊലീസ് മടങ്ങിയത് കായംകുളത്തെ സർക്കാർ സ്‌കൂളിന്റെ അറ്റകുറ്റപണികൾക്കായി സഹായം കൈമാറിയ ശേഷം. സ്‌കൂൾ ഗേറ്റും മതിലും നവീകരിക്കുന്നതിനായിട്ടാണ് ഒരു സംഘം പൊലീസുകാർ തുക കൈമാറിയത്.

കായംകുളം ജി എൽ പി എസ് ആയിരുന്നു പഞ്ചാബ് പൊലീസ് സംഘത്തിന് ക്യാംപായി മാറിയത്. ഇതിന് പകരമായാണ് പൊലീസുകാരുടെ സഹായം.'ഞങ്ങളുടെ സ്‌കൂൾ അവരുടെ ക്യാംപായി മാറിയിരുന്നു. ഇതിന് പകരമായി എന്തെങ്കിലും ചെയ്യുമെന്ന് അവർ വാഗ്ദ്ധാനം നൽകി. സ്‌കൂൾ ഗേറ്റും മതിലും പെയിന്റ് ചെയ്യുന്നതിനായി ഒരു തുക അവർ സമാഹരിച്ച് നൽകി'- കായംകുളം ജി എൽ പി എസ് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ബിന്ദു പറഞ്ഞു.


പഞ്ചാബ് പൊലീസ് സഹായം കൈമാറുന്ന ചിതം മാദ്ധ്യമപ്രവർത്തകനായ ബിജുഗോവിന്ദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സൽകർമ്മങ്ങൾ ഒരിക്കലും പാഴാകില്ല. എല്ലാവരേയും സേവിക്കാൻ ഞങ്ങൾ ഇവിടെയുണ്ട് എന്ന അടിക്കുറിപ്പോടെ പഞ്ചാബ് പൊലീസ് ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Good deeds never go to waste. We are here to serve all. #PP24X7 @bijugovind @TheKeralaPolice @SPC_Kerala @DGPPunjabPolice https://t.co/F5qX6pS7hw

— Punjab Police India (@PunjabPoliceInd) April 10, 2021