kal

കൽമസ്

മാ​വ് ​ത​യ്യാ​റാ​ക്കാൻ

പ​ത്തി​രി​പ്പൊ​ടി​:​ 2​ ​ക​പ്പ്

തേ​ങ്ങ​:​ 3​/4​ ​ക​പ്പ്
പെ​രും​ജീ​ര​കം​:​ 1​ ​ടീ​ ​സ്‌​പൂൺ
ചെ​റി​യ​ ​ജീ​ര​കം​:​ ​അ​ര​ ​ടീ​ ​സ്‌​പൂൺ
ചെ​റി​യു​ള്ളി​:​ 6​ ​-​ 8​ ​എ​ണ്ണം
ഉ​പ്പ്:​ ​ആ​വ​ശ്യ​ത്തി​​​ന്
തി​ള​ച്ച​ ​വെ​ള്ളം​:​ ​ആ​വ​ശ്യ​ത്തി​​​ന്
സ്റ്റെപ്പ് 1
തേ​ങ്ങ,​ ​ജീ​ര​കം,​ ​പെ​രും​ജീ​ര​കം,​ ​ചെ​റി​യു​ള്ളി​ ​എ​ന്നി​വ​ ​മി​ക്‌​സി​യി​ൽ​ ​ന​ന്നാ​യി​ ​ഒ​ന്ന് ​ഒ​തു​ക്കി​ ​എ​ടു​ക്കു​ക.​ ​പ​ത്തി​രി​ ​പൊ​ടി​യി​ൽ​ ​തേ​ങ്ങാ​കൂ​ട്ടും​ ​ഉ​പ്പും​ ​ചേ​ർ​ത്തു​ ​ഇ​ള​ക്കു​ക.​ചൂ​ട് ​വെ​ള്ളം​ ​ചേ​ർ​ത്ത് ​സ്‌​പൂ​ൺ​​​ ​ഉ​പ​യോ​ഗി​ച്ച് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​മാ​വ് ​റെ​ഡി​ ​ആ​ക്കു​ക.​ ​ഒ​രു​ ​പ​ത്തു​ ​മി​നി​റ്റ് ​മൂ​ടി​ ​വ​ച്ച​ ​ശേ​ഷം​ ​ക​യ്യി​ൽ​ ​എ​ണ്ണ​ ​ത​ട​വി​ ​ന​ന്നാ​യി​ ​കു​ഴ​ച്ചെ​ടു​ക്കു​ക.
ഫി​ല്ലിം​ഗ് ​ഉ​ണ്ടാ​ക്കാൻ
ബോ​ൺ​ലെ​സ് ​ചി​ക്ക​ൻ​:​ ​കാ​ൽ​ ​കി​ലോ
സ​വാ​ള​:​ 1
പെ​രും​ജീ​ര​കം​:​ ​അ​ര​ ​ടീ​ ​സ്‌​പൂ​ൺ​
ഇ​ഞ്ചി​, ​വെ​ളു​ത്തു​ള്ളി​ ​ച​ത​ച്ച​ത്:1​ ​ടേ​.സ്‌​പൂ​ൺ​
മു​ള​ക് ​പൊ​ടി​:1​/2​ ​ടീ​ ​സ്‌​പൂ​ൺ​
മ​ഞ്ഞ​ൾ​ ​പൊ​ടി​ ​:1​/4​ ​ടീ​ ​സ്‌​പൂ​ൺ​
കു​രു​മു​ള​ക് ​പൊ​ടി​ ​:1​/2​ ​ടീ​ ​സ്‌​പൂ​ൺ​
ഗ​രം​ ​മ​സാ​ല​:​ 1​/2​ ​ടീ​ ​സ്‌​പൂ​ൺ​
മ​ല്ലി​യി​ല​:​ ​ആ​വ​ശ്യ​ത്തി​​​ന്
ക​റി​വേ​പ്പി​ല​:​ ​ആ​വ​ശ്യ​ത്തി​​​ന്
വെ​ളി​ച്ചെ​ണ്ണ​ ​/​ ​ഓ​യി​ൽ​:​ ​ആ​വ​ശ്യ​ത്തി​​​ന്
സ്റ്റെപ്പ് 2
ചി​ക്ക​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം,​ ​കു​റ​ച്ചു​ ​മ​ഞ്ഞ​ൾ​ ​പൊ​ടി,​ ​കു​രു​മു​ള​ക് ​പൊ​ടി,​ ​മു​ള​ക് ​പൊ​ടി​ ,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​ശേ​ഷം​ ​മി​ക്‌​സി​യു​ടെ​ ​ചെ​റി​യ​ ​ജാ​റി​ൽ​ ​ഇ​ട്ട് ​ഒ​ന്ന് ​ക​റ​ക്കി​ ​എ​ടു​ക്കു​ക.​ ​ഒ​രു​ ​പാ​നി​ൽ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​ പെ​രു​ജീ​ര​കം​ ​ചേ​ർ​ക്കു​ക.​ ​ശേ​ഷം​ ​സ​വാ​ള,​ ​ഇ​ഞ്ചി​ ​വെ​ളു​ത്തു​ള്ളി​ ​ച​ത​ച്ച​ത് ​കു​റ​ച്ചു​ ​ഉ​പ്പ് ​എ​ന്നി​വ​ ​ന​ന്നാ​യി​ ​വ​ഴ​റ്റു​ക.​ ​ബാ​ക്കി​ ​ പൊ​ടി​ക​ൾ​ ​ചേ​ർ​ത്തു​ ​വ​ഴ​റ്റി​ ​ചി​ക്ക​ൻ​ ​മ​ല്ലി​ ​ഇ​ല,​ ​ക​റി​വേ​പ്പി​ല​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കു​ക.​ ​ചെ​റി​യ​ ​തീ​യി​ൽ​ ​കു​റ​ച്ചു​ ​സ​മ​യം​ ​കു​ക്ക് ​ചെ​യ്യു​ക.​ക​യ്യി​ൽ​ ​എ​ണ്ണ​ ​ത​ട​വി​ ​കു​റ​ച്ചു​ ​മാ​വ് ​എ​ടു​ത്തു​ ​ക​യ്യി​ൽ​ ​വെ​ച്ചു​ ​പ​ര​ത്തി​ ​എ​ടു​ക്കു​ക.​ ​ന​ടു​വി​ൽ​ ​കു​റ​ച്ചു​ ​ഫി​ല്ലിം​ഗ് ​വ​ച്ച് ​വ​ശ​ങ്ങ​ൾ​ ​കൂ​ട്ടി​ ​വ​ച്ച് ​ഫി​ല്ലിം​ഗ് ​പു​റ​ത്തു​ ​പോ​വാ​ത്ത​ ​രീ​തി​യി​ൽ​ ​ന​ന്നാ​യി​ ​റോ​ൾ​ ​ചെ​യ്യു​ക.​ ​മു​ഴു​വ​ൻ​ ​മാ​വും​ ​ഇ​തു​ ​പോ​ലെ​ ​ചെ​യ്‌​ത​ ​ശേ​ഷം​ ​സ്റ്റീ​മ​റി​ൽ​ ​വെ​ള്ളം​ ​ചൂ​ടാ​ക്കി​ ​ഒ​രു​ 25​ ​മി​നി​റ്റ് ​ന​ന്നാ​യി​ ​സ്റ്റീം​ ​ചെ​യ്യു​ക,​ശേ​ഷം​ ​ത​ണു​ക്കാ​ൻ​ ​വയ്ക്കു​ക.
വ​റു​ത്തെ​ടു​ക്കാൻ
കാ​ശ്‌​മീ​രി​ ​മു​ള​ക്പൊ​ടി​:​ 1​ ​ടേ​.​ ​സ്‌​പൂ​ൺ​
മ​ഞ്ഞ​ൾ​ ​പൊ​ടി​:​ 1​/2​ ​ടീ​ ​സ്‌​പൂ​ൺ​
ചി​ക്ക​ൻ​ ​മ​സാ​ല​ ​:​ 1​/2​ ​ടീ​ ​സ്‌​പൂ​ൺ​
മ​ല്ലി​ ​ഇ​ല​ ​അ​രി​ഞ്ഞ​ത്:​ 1​ ​ടേ​.​സ്‌​പൂ​ൺ​
ഉ​പ്പ്:​ ​ആ​വ​ശ്യ​ത്തി​​​ന്
വെ​ളി​ച്ചെ​ണ്ണ​:​ 3​ ​-​ 4​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​
സ്റ്റെപ്പ് 3
എ​ല്ലാം​ ​കൂ​ടി​ ​വെ​ള്ളം​ ​ചേ​ർ​ത്ത് ​പേ​സ്റ്റ് ​ആ​ക്കു​ക,​ഓ​രോ​ ​ക​ൽ​മ​സി​ലും​ ​ന​ന്നാ​യി​ ​തേ​ച്ചു​ ​കു​റ​ച്ചു​ ​വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ഫ്രൈ​ ​ചെ​യ്തെ​ടു​ക്കു​ക.​ചൂ​ടോ​ടെ​ ​സെ​ർ​വ് ​ചെ​യ്യു​ക.

cho

​നെ​യ്യ​ട​
ആ​വ​ശ്യ​മാ​യ​ ​ചേ​രു​വ​ക​ൾ
​മൈ​ദ​:​ 1​ ​ക​പ്പ്
പാ​ൽ​:1​ 1​/4​ ​ക​പ്പ്
മു​ട്ട​:​ 4​
പ​ഞ്ച​സാ​ര​:​ 3​/4​ ​ക​പ്പ്
ഏ​ല​യ്‌​ക്ക​ ​പൊ​ടി​ ​:​ 1​ ​ടീ​ ​സ്‌​പൂ​ൺ​
ഉ​പ്പ്:​ 2​ ​നു​ള്ള്
അ​ണ്ടി​പ്പ​രി​പ്പ്:​ ​ആ​വ​ശ്യ​ത്തി​ന്
മു​ന്തി​രി​:​ആ​വ​ശ്യ​ത്തി​ന്‌
നെ​യ്യ്:​ആ​വ​ശ്യ​ത്തി​ന് ​
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം​
മൈ​ദ,​ ​പാ​ൽ,​ ​ഒ​രു​ ​നു​ള്ള് ​ഉ​പ്പ്,​ ​അ​ര​ ​ടീ​ ​സ്‌​പൂ​ൺ​ ​ഏ​ല​യ്‌​ക്ക​ ​പൊ​ടി​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ദോ​ശ​ ​മാ​വി​നെ​ക്കാ​ളും​ ​കു​റ​ച്ചു​ ​കൂ​ടി​ ​ക​ട്ടി​ ​കു​റ​ഞ്ഞ​ ​മാ​വ് ​ത​യ്യാ​റാ​ക്കു​ക.​ മു​ട്ട,​ ​പ​ഞ്ച​സാ​ര,​ ​ഒ​രു​ ​നു​ള്ള് ​ഉ​പ്പ്,​ ​അ​ര​ ​ടീ​ ​സ്‌​പൂ​ൺ​ ​ഏ​ല​യ്‌​ക്ക​ ​പൊ​ടി​ ​എ​ന്നി​വ​ ​ന​ന്നാ​യി​ ​ബീ​റ്റ് ​ചെ​യ്‌​തു​വ​യ്‌​ക്കു​ക.​ ​ഒ​രു​ ​അ​ടി​ ​ക​ട്ടി​ ​ഉ​ള്ള​ ​പാ​ത്ര​ത്തി​ലേ​ക്ക് ​ഒ​രു​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​ ​നെയ്യ് ചൂ​ടാ​ക്കി​ ​അ​ണ്ടി​ ​പ​രി​പ്പ്,​ ​മു​ന്തി​രി​ ​എ​ന്നി​വ​ ​വ​റു​ത്തെ​ടു​ത്തു​ ​മാ​റ്റി​ ​വ​യ്‌​ക്കു​ക.​ബാ​ക്കി​ ​നെ​യ്യ് പാ​ത്ര​ത്തി​ന്റെ​ ​സൈ​ഡി​ൽ​ ​ഒ​ക്കെ​ ​ന​ന്നാ​യി​ ​സ്‌​പ്രെ​ഡ് ​ചെ​യ്യു​ക. ​ആ​ദ്യം​ ​ഒ​രു​ ​ത​വി​ ​മൈ​ദ​ ​മാ​വ് ​ഒ​ഴി​ച്ചു​ ​പാ​ത്ര​ത്തി​ന്റെ​ ​അ​ടി​യി​ൽ​ ​എ​ല്ലാ​ ​ഭാ​ഗ​ത്തും​ ​ആ​യി​ ​ചു​റ്റി​ച്ചു​ ​ചെ​റി​യ​ ​തീ​യി​ൽ​ ​വേ​വി​ക്കു​ക.​ ​ആ​ദ്യ​ത്തെ​ ​ലെ​യ​ർ​ ​വെ​ന്തു​ ​ക​ഴി​ഞ്ഞു​ ​കു​റ​ച്ചു​ ​നെ​യ്യ് ത​ട​വി​ ​അ​ടു​ത്ത​ ​ല​യ​ർ​ ​ആ​യി​ ​ഒ​രു​ ​ത​വി​ ​മു​ട്ട​ ​മി​ക്‌​സ് ​ഒ​ഴി​ച്ച് ​എ​ല്ലാ​ ​ഭാ​ഗ​ത്തേ​ക്കു​മാ​ക്കി​ ​മു​ക​ളി​ൽ​ ​കു​റ​ച്ചു​ ​വ​റു​ത്തു​ ​വച്ച​ ​അ​ണ്ടി​പ്പ​രി​പ്പും​ ​മു​ന്തി​രി​യും​ ​വി​ത​റു​ക.​ ​ശേ​ഷം​ ​അ​ട​ച്ചു​ ​വ​ച്ച് ​ചെ​റി​യ​ ​തീ​യി​ൽ​ ​വേ​വി​ക്കു​ക.​മൈ​ദ​ ​മാ​വ് ​ലെ​യ​ർ​ ​വേ​വാ​ൻ​ ​വേ​ണ്ട​ ​സ​മ​യ​ത്തേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​വേ​ണം​ ​മു​ട്ട​ ​ലെ​യ​ർ​ ​വേ​വാ​ൻ.​ ​മു​ട്ട​ ​ലെ​യ​ർ​ ​വെ​ന്തു​ ​ക​ഴി​ഞ്ഞു​ ​വീ​ണ്ടും​ ​നെ​യ്യ് ത​ട​വി​ ​മൈ​ദ​ ​മി​ക്‌​സ് ​ഒ​രു​ ​ത​വി​ ​ഒ​ഴി​ച്ചു​ ​ന​ന്നാ​യി​ ​എ​ല്ലാ​ ​ഭാ​ഗ​ത്തേ​ക്കും​ ​ആ​ക്കി​ ​അ​ട​ച്ചു​ ​വെ​ച്ചു​ ​വേ​വി​ക്കു​ക.​ഇ​ത് ​പോ​ലെ​ ​ഇ​ട​വി​ട്ട് ​മൈ​ദ​ ​മാ​വും,​ ​മു​ട്ട​ ​മി​ക്‌​സും​ ​ഓ​രോ​ ​ലെ​യ​ർ​ ​ലെ​യ​ർ​ ​ആ​യി​ ​വേ​വി​ക്കു​ക.​ ​മു​ട്ട​ ​മി​ക്‌​സ് ​ഒ​ഴി​ക്കു​ന്ന​ ​സ​മ​യം​ ​കൂ​ടെ​ ​കു​റ​ച്ചു​ ​അ​ണ്ടി​പ്പ​രി​പ്പും​ ​മു​ന്തി​രി​യും​ ​ചേ​ർ​ക്ക​ണം.​ ​ഓ​രോ​ ​ലെ​യ​ർ​ ​ഒ​ഴി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​നെ​യ്യും​ ​തേ​ച്ചു​ ​കൊ​ടു​ക്ക​ണം.​ ​ഒ​രു​ 3​ ​-​ 4​ ​ലെ​യ​ർ​ ​ആ​യി​ ​ക​ഴി​ഞ്ഞു​ ​പാ​ത്ര​ത്തി​ന്റെ​ ​അ​ടി​യി​ൽ​ ​ഒ​രു​ ​ഫ്രൈയിംഗ് പാൻ വച്ചു ​കൊ​ടു​ക്കാം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഏ​റ്റ​വും​ ​അ​ടി​യി​ലെ​ ​ലെ​യ​ർ​ ​വ​ല്ലാ​തെ​ ​ക​രി​ഞ്ഞു​ ​പോ​കും.​ ​അ​വ​സാ​ന​ത്തെ​ ​ലെ​യ​ർ​ ​ഒ​ഴി​ച്ച് ​മു​ക​ളി​ൽ​ ​കു​റ​ച്ചു​ ​അ​ണ്ടി​പ്പ​രി​പ്പും​ ​മു​ന്തി​രി​യും​ ​വി​ത​റി​ ​വെ​ന്തു​ ​ക​ഴി​ഞ്ഞു​ ​നെ​യ്യ്‌​ ​ത​ട​വി​യ​ ​മ​റ്റൊ​രു​ ​പാ​നി​ലേ​ക്ക് ​മ​റി​ച്ചി​ട്ട് ​ചെ​റി​യ​ ​തീ​യി​ൽ​ ​ഒ​രു​ ​അ​ഞ്ചു​മി​നി​റ്റ് ​കു​ക്ക് ​ചെ​യ്യു​ക.​ ​ശേ​ഷം​ ​ഒ​ന്ന് ​ത​ണു​ത്ത​ ​ശേ​ഷം​ ​മു​റി​ച്ചെ​ടു​ക്കാം.​

neyy

ചോക്ലേറ്റ് ബൺ റോൾസ്

ആ​വ​ശ്യ​മാ​യ​ ​ചേ​രു​വ​ക​ൾ​
മൈ​ദ​ ​:​ 2​ ​ക​പ്പ‌്
ഈ​സ്റ്റ്:1​ ​ടീ​ ​സ്‌​പൂ​ൺ​
പ​ഞ്ച​സാ​ര​ ​:1​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​
ബ​ട്ട​ർ​ ​:3​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​
ചെ​റി​യ​ ​ചൂ​ടു​ള്ള​ ​പാ​ൽ​ ​:​ 1​/2​ ​ക​പ്പ്
മു​ട്ട​ ​:​ 1​
ഉ​പ്പ്‌​ ​:1​/4​ ​ടീ​ ​സ്‌​പൂ​ൺ​ ​
ചോ​ക്ലേ​റ്റ് ​ഫി​ൽ​ ​ചെ​യ്യാ​ൻ
​പാ​ലി​ലേ​ക്ക് ​ഈ​സ്റ്റ്,​ ​കു​റ​ച്ച് ​പ​ഞ്ച​സാ​ര​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കി​ ​പ​ത്തു​ ​മി​നു​റ്റ് ​മാ​റ്റി​ ​വെ​ക്കു​ക.​ ​മൈ​ദ​യി​ലേ​ക്ക് ​ബാ​ക്കി​ ​പ​ഞ്ച​സാ​ര,​ ​ഉ​പ്പ് ,​ ​ബ​ട്ട​ർ​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​മു​ട്ട​ ​പൊ​ട്ടി​ച്ചു​ ​ചെ​റു​താ​യി​ ​ഒ​ന്ന് ​ബീ​റ്റ് ​ചെ​യ്തു​ ​മൈ​ദ​യി​ലേ​ക്ക് ​ചേ​ർ​ക്കു​ക.​ ​പാ​ൽ​ ​മി​ക്‌​സ് ​കൂ​ടെ​ ​ചേ​ർ​ത്തു​ ​ന​ന്നാ​യി​ ​കു​ഴ​ക്കു​ക..​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കു​റ​ച്ചു​ ​വെ​ള്ളം​ ​ചേ​ർ​ത്ത് ​ചെ​റു​താ​യി​ ​ഒ​ട്ടു​ന്ന​ ​പ​രു​വ​ത്തി​ൽ​ ​ഉ​ള്ള​ ​മാ​വ് ​റെ​ഡി​ ​ആ​ക്കു​ക..​ ​ഒ​രു​ ​ന​ന​ഞ്ഞ​ ​തു​ണി​ ​ഇ​ട്ട് ​മൂ​ടി​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മാ​റ്റി​ ​വ​യ്‌​ക്കു​ക,​ ​മാ​വ് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ആ​കു​മ്പോ​ൾ​ ​ന​ന്നാ​യി​ ​പൊ​ങ്ങി​ ​വ​രും.​ ​ഇ​ത് 12​ ​ഉ​രു​ള​ക​ൾ​ ​ആ​ക്കു​ക..​ ​ഓ​രോ​ ​ഉ​രു​ള​ ​വീ​തം​ ​കു​റ​ച്ചു​ ​മൈ​ദ​ ​തൂ​വി​ ​കു​റ​ച്ചു​ ​നീ​ള​ത്തി​ൽ​ ​ക​ട്ടി​ ​കു​റ​ച്ചു​ ​പ​ര​ത്തി​ ​എ​ടു​ക്കു​ക.​ ​ഇ​തി​ന്റെ​ ​ഒ​രു​ ​അ​റ്റ​ത്താ​യി​ ​കു​റ​ച്ചു​ ​ചോ​ക്ലേ​റ്റ് ​വ​യ്‌​ക്കു​ക.​ ​കു​റ​ച്ചു​ ​ചീ​സും​ ​വേ​ണ​മെ​ങ്കി​ൽ​ ​വയ്​ക്കാം.​ ​ശേ​ഷം​ ​ര​ണ്ട് ​സൈ​ഡും​ ​ഉ​ള്ളി​ലേ​ക്ക് ​മ​ട​ക്കി​ ​ഫി​ല്ലിം​ഗ് ​പു​റ​ത്തു​ ​പോ​വാ​ത്ത​ ​രീ​തി​യി​ൽ​ ​റോ​ൾ​ ​ചെ​യ്യു​ക.​ ​ഇ​തു​പോ​ലെ​ ​എ​ല്ലാ​ ​റോ​ളും​ ​ചെ​യ്യു​ക..​ഒ​രു​ ​ബേ​ക്കിം​ഗ് ​ട്രേ​യി​ൽ​ ​റോ​ൾ​സ് ​ വയ്​ക്കു​ക.​ ​ന​ന​ഞ്ഞ​ ​തു​ണി​വ​ച്ച് 30​ ​മി​നു​റ്റ് ​മൂ​ടി​ ​വ​യ്‌​ക്കു​ക.​ശേ​ഷം​ ​ഒ​രു​ ​മു​ട്ട​ ​ബീ​റ്റ് ​ചെ​യ്തു​ ​എ​ല്ലാ​ ​റോ​ൾ​സും​ ​ന​ന്നാ​യി​ ​ബ്ര​ഷ് ​ചെ​യ്യു​ക.​ ​മു​ക​ളി​ൽ​ ​കു​റ​ച്ച് ​എ​ള്ള് ​വി​ത​റാം.180​ ​ഡി​ഗ്രീ​ ​പ്രീ​ ​ഹീ​റ്റ് ​ചെ​യ്ത​ ​ഓ​വ​ന്നി​ൽ​ 25​ ​മു​ത​ൽ​ 30​ ​മി​നു​റ്റ് ​ബേ​ക്ക് ​ചെ​യ്യു​ക​ഓ​വ​ൻ​ ​ഇ​ല്ലെ​ങ്കി​ൽ​ ​കു​ക്ക​റി​ൽ​ ​കേ​ക്ക് ​ചെ​യ്യു​ന്ന​ ​അ​തേ​ ​രീ​തി​യി​ൽ​ ​ചെ​യ്യാം.​ ​അ​ല്ലെ​ങ്കി​ൽ​ ​ന​ല്ല​ ​അ​ടി​ ​ക​ട്ടി​ ​ഉ​ള്ള​ ​ഒ​രു​ ​ക​ടാ​യി​ ​ചൂ​ടാ​ക്കി​ ​അ​തി​ലേ​ക്ക് ​ഒ​രു​ ​സ്റ്റാ​ൻ​ഡ് ​അ​ല്ലെ​ങ്കി​ൽ​ ​പ്ലേ​റ്റ് ​ഇ​റ​ക്കി​ ​വ​ച്ച് ​റോ​ൾ​ ​അ​തി​ന്റെ​ ​മേ​ൽ​ ​വെ​ച്ച് ​അ​ട​ച്ചു​ ​വച്ച് ​ഉ​ണ്ടാ​ക്കാം..​ ​റോ​ൾ​ ​വെ​ച്ച് ​ക​ഴി​ഞ്ഞു​ ​തീ​ ​മീ​ഡി​യം​ ​ഫ്ലെ​മി​ൽ​ ​വെ​ക്ക​ണം..​ ​റോ​ൾ​ ​റെ​ഡി​ ​ആ​യി​ ​ക​ഴി​ഞ്ഞു​ ​ചൂ​ടോ​ടെ​ ​ത​ന്നെ​ ​അ​ല്പം​ ​ബ​ട്ട​ർ​ ​മു​ക​ളി​ൽ​ ​തേ​ച്ചു​ ​കൊ​ടു​ക്കാം.

ശ​ക്ക​ർ​പാ​രെ​ ​/​ ​ശ​ങ്ക​ർ​പാ​ളി​
മൈ​ദ​:​ 1​ ​ക​പ്പ്
നെ​യ്യ് ‌​:​ 2​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​
പൊ​ടി​ച്ച​ ​പ​ഞ്ച​സാ​ര​:​ 4​ ​ടേ​ബി​ൾ​ ​സ്‌​പൂ​ൺ​
ഉ​പ്പ്:​ 1​ ​നു​ള്ള്
പാ​ൽ​:​ ​ആ​വ​ശ്യാ​നു​സ​ര​ണം​
ഓ​യി​ൽ​:​ ​ഫ്രൈ​ ​ചെ​യ്യാ​ൻ​ ​
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം​
മൈ​ദ​യി​ൽ​ ​നെയ്യ്,​​ ​ഉ​പ്പ്,​ ​പ​ഞ്ച​സാ​ര​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കു​ക.​ ​ആ​വ​ശ്യ​ത്തി​ന് ​പാ​ൽ​ ​ചേ​ർ​ത്ത് ​ച​പ്പാ​ത്തി​ ​മാ​വ് ​പോ​ലെ​ ​കു​ഴ​ച്ചെ​ടു​ക്കു​ക.​ ​പ​ത്തു​മി​നി​റ്റ് ​മാ​റ്റി​വ​ച്ച​ ​ശേ​ഷം​ ​കു​റ​ച്ചു​ ​ക​ട്ടി​യി​ൽ​ ​പ​ര​ത്തി​ ​എ​ടു​ക്കു​ക.​ചെ​റി​യ​ ​ച​തു​ര​ക​ഷ​ണ​മാ​യി​ ​മു​റി​ച്ച് ​ചെ​റി​യ​ ​ചൂ​ട് ​ഉ​ള്ള​ ​എ​ണ്ണ​യി​ൽ​ ​ലൈ​റ്റ് ​ബ്രൗ​ൺ​ ​ക​ള​ർ​ ​ആ​കും​ ​വ​രെ​ ​വ​റു​ത്തു​ ​കോ​രു​ക,​ ​ചൂ​ട് ​മാ​റി​ ​എ​യ​ർ​ടൈ​റ്റ് ​ആ​യ​ ​പാ​ത്ര​ത്തി​ൽ​ ​ഇ​ട്ട് ​വ​ച്ച് ​ചാ​യയ്​ക്കൊ​പ്പം​ ​ക​ഴി​ക്കാം.​