കൽമസ്
മാവ് തയ്യാറാക്കാൻ
പത്തിരിപ്പൊടി: 2 കപ്പ്
തേങ്ങ: 3/4 കപ്പ്
പെരുംജീരകം: 1 ടീ സ്പൂൺ
ചെറിയ ജീരകം: അര ടീ സ്പൂൺ
ചെറിയുള്ളി: 6 - 8 എണ്ണം
ഉപ്പ്: ആവശ്യത്തിന്
തിളച്ച വെള്ളം: ആവശ്യത്തിന്
സ്റ്റെപ്പ് 1
തേങ്ങ, ജീരകം, പെരുംജീരകം, ചെറിയുള്ളി എന്നിവ മിക്സിയിൽ നന്നായി ഒന്ന് ഒതുക്കി എടുക്കുക. പത്തിരി പൊടിയിൽ തേങ്ങാകൂട്ടും ഉപ്പും ചേർത്തു ഇളക്കുക.ചൂട് വെള്ളം ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി മാവ് റെഡി ആക്കുക. ഒരു പത്തു മിനിറ്റ് മൂടി വച്ച ശേഷം കയ്യിൽ എണ്ണ തടവി നന്നായി കുഴച്ചെടുക്കുക.
ഫില്ലിംഗ് ഉണ്ടാക്കാൻ
ബോൺലെസ് ചിക്കൻ: കാൽ കിലോ
സവാള: 1
പെരുംജീരകം: അര ടീ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്:1 ടേ.സ്പൂൺ
മുളക് പൊടി:1/2 ടീ സ്പൂൺ
മഞ്ഞൾ പൊടി :1/4 ടീ സ്പൂൺ
കുരുമുളക് പൊടി :1/2 ടീ സ്പൂൺ
ഗരം മസാല: 1/2 ടീ സ്പൂൺ
മല്ലിയില: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ / ഓയിൽ: ആവശ്യത്തിന്
സ്റ്റെപ്പ് 2
ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക.കയ്യിൽ എണ്ണ തടവി കുറച്ചു മാവ് എടുത്തു കയ്യിൽ വെച്ചു പരത്തി എടുക്കുക. നടുവിൽ കുറച്ചു ഫില്ലിംഗ് വച്ച് വശങ്ങൾ കൂട്ടി വച്ച് ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ നന്നായി റോൾ ചെയ്യുക. മുഴുവൻ മാവും ഇതു പോലെ ചെയ്ത ശേഷം സ്റ്റീമറിൽ വെള്ളം ചൂടാക്കി ഒരു 25 മിനിറ്റ് നന്നായി സ്റ്റീം ചെയ്യുക,ശേഷം തണുക്കാൻ വയ്ക്കുക.
വറുത്തെടുക്കാൻ
കാശ്മീരി മുളക്പൊടി: 1 ടേ. സ്പൂൺ
മഞ്ഞൾ പൊടി: 1/2 ടീ സ്പൂൺ
ചിക്കൻ മസാല : 1/2 ടീ സ്പൂൺ
മല്ലി ഇല അരിഞ്ഞത്: 1 ടേ.സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെളിച്ചെണ്ണ: 3 - 4 ടേബിൾ സ്പൂൺ
സ്റ്റെപ്പ് 3
എല്ലാം കൂടി വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക,ഓരോ കൽമസിലും നന്നായി തേച്ചു കുറച്ചു വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക.ചൂടോടെ സെർവ് ചെയ്യുക.
നെയ്യട
ആവശ്യമായ ചേരുവകൾ
മൈദ: 1 കപ്പ്
പാൽ:1 1/4 കപ്പ്
മുട്ട: 4
പഞ്ചസാര: 3/4 കപ്പ്
ഏലയ്ക്ക പൊടി : 1 ടീ സ്പൂൺ
ഉപ്പ്: 2 നുള്ള്
അണ്ടിപ്പരിപ്പ്: ആവശ്യത്തിന്
മുന്തിരി:ആവശ്യത്തിന്
നെയ്യ്:ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദ, പാൽ, ഒരു നുള്ള് ഉപ്പ്, അര ടീ സ്പൂൺ ഏലയ്ക്ക പൊടി എന്നിവ ചേർത്ത് ദോശ മാവിനെക്കാളും കുറച്ചു കൂടി കട്ടി കുറഞ്ഞ മാവ് തയ്യാറാക്കുക. മുട്ട, പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര ടീ സ്പൂൺ ഏലയ്ക്ക പൊടി എന്നിവ നന്നായി ബീറ്റ് ചെയ്തുവയ്ക്കുക. ഒരു അടി കട്ടി ഉള്ള പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടി പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുത്തു മാറ്റി വയ്ക്കുക.ബാക്കി നെയ്യ് പാത്രത്തിന്റെ സൈഡിൽ ഒക്കെ നന്നായി സ്പ്രെഡ് ചെയ്യുക. ആദ്യം ഒരു തവി മൈദ മാവ് ഒഴിച്ചു പാത്രത്തിന്റെ അടിയിൽ എല്ലാ ഭാഗത്തും ആയി ചുറ്റിച്ചു ചെറിയ തീയിൽ വേവിക്കുക. ആദ്യത്തെ ലെയർ വെന്തു കഴിഞ്ഞു കുറച്ചു നെയ്യ് തടവി അടുത്ത ലയർ ആയി ഒരു തവി മുട്ട മിക്സ് ഒഴിച്ച് എല്ലാ ഭാഗത്തേക്കുമാക്കി മുകളിൽ കുറച്ചു വറുത്തു വച്ച അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ശേഷം അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക.മൈദ മാവ് ലെയർ വേവാൻ വേണ്ട സമയത്തേക്കാൾ കൂടുതൽ വേണം മുട്ട ലെയർ വേവാൻ. മുട്ട ലെയർ വെന്തു കഴിഞ്ഞു വീണ്ടും നെയ്യ് തടവി മൈദ മിക്സ് ഒരു തവി ഒഴിച്ചു നന്നായി എല്ലാ ഭാഗത്തേക്കും ആക്കി അടച്ചു വെച്ചു വേവിക്കുക.ഇത് പോലെ ഇടവിട്ട് മൈദ മാവും, മുട്ട മിക്സും ഓരോ ലെയർ ലെയർ ആയി വേവിക്കുക. മുട്ട മിക്സ് ഒഴിക്കുന്ന സമയം കൂടെ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കണം. ഓരോ ലെയർ ഒഴിക്കുന്നതിന് മുൻപ് നെയ്യും തേച്ചു കൊടുക്കണം. ഒരു 3 - 4 ലെയർ ആയി കഴിഞ്ഞു പാത്രത്തിന്റെ അടിയിൽ ഒരു ഫ്രൈയിംഗ് പാൻ വച്ചു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും അടിയിലെ ലെയർ വല്ലാതെ കരിഞ്ഞു പോകും. അവസാനത്തെ ലെയർ ഒഴിച്ച് മുകളിൽ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വിതറി വെന്തു കഴിഞ്ഞു നെയ്യ് തടവിയ മറ്റൊരു പാനിലേക്ക് മറിച്ചിട്ട് ചെറിയ തീയിൽ ഒരു അഞ്ചുമിനിറ്റ് കുക്ക് ചെയ്യുക. ശേഷം ഒന്ന് തണുത്ത ശേഷം മുറിച്ചെടുക്കാം.
ചോക്ലേറ്റ് ബൺ റോൾസ്
ആവശ്യമായ ചേരുവകൾ
മൈദ : 2 കപ്പ്
ഈസ്റ്റ്:1 ടീ സ്പൂൺ
പഞ്ചസാര :1 ടേബിൾ സ്പൂൺ
ബട്ടർ :3 ടേബിൾ സ്പൂൺ
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ് :1/4 ടീ സ്പൂൺ
ചോക്ലേറ്റ് ഫിൽ ചെയ്യാൻ
പാലിലേക്ക് ഈസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി പത്തു മിനുറ്റ് മാറ്റി വെക്കുക. മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു ചെറുതായി ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക. പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഒരു നനഞ്ഞ തുണി ഇട്ട് മൂടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക, മാവ് ഒരു മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും. ഇത് 12 ഉരുളകൾ ആക്കുക.. ഓരോ ഉരുള വീതം കുറച്ചു മൈദ തൂവി കുറച്ചു നീളത്തിൽ കട്ടി കുറച്ചു പരത്തി എടുക്കുക. ഇതിന്റെ ഒരു അറ്റത്തായി കുറച്ചു ചോക്ലേറ്റ് വയ്ക്കുക. കുറച്ചു ചീസും വേണമെങ്കിൽ വയ്ക്കാം. ശേഷം രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ റോൾ ചെയ്യുക. ഇതുപോലെ എല്ലാ റോളും ചെയ്യുക..ഒരു ബേക്കിംഗ് ട്രേയിൽ റോൾസ് വയ്ക്കുക. നനഞ്ഞ തുണിവച്ച് 30 മിനുറ്റ് മൂടി വയ്ക്കുക.ശേഷം ഒരു മുട്ട ബീറ്റ് ചെയ്തു എല്ലാ റോൾസും നന്നായി ബ്രഷ് ചെയ്യുക. മുകളിൽ കുറച്ച് എള്ള് വിതറാം.180 ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബേക്ക് ചെയ്യുകഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വച്ച് റോൾ അതിന്റെ മേൽ വെച്ച് അടച്ചു വച്ച് ഉണ്ടാക്കാം.. റോൾ വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം.. റോൾ റെഡി ആയി കഴിഞ്ഞു ചൂടോടെ തന്നെ അല്പം ബട്ടർ മുകളിൽ തേച്ചു കൊടുക്കാം.
ശക്കർപാരെ / ശങ്കർപാളി
മൈദ: 1 കപ്പ്
നെയ്യ് : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര: 4 ടേബിൾ സ്പൂൺ
ഉപ്പ്: 1 നുള്ള്
പാൽ: ആവശ്യാനുസരണം
ഓയിൽ: ഫ്രൈ ചെയ്യാൻ
തയ്യാറാക്കുന്ന വിധം
മൈദയിൽ നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് പാൽ ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. പത്തുമിനിറ്റ് മാറ്റിവച്ച ശേഷം കുറച്ചു കട്ടിയിൽ പരത്തി എടുക്കുക.ചെറിയ ചതുരകഷണമായി മുറിച്ച് ചെറിയ ചൂട് ഉള്ള എണ്ണയിൽ ലൈറ്റ് ബ്രൗൺ കളർ ആകും വരെ വറുത്തു കോരുക, ചൂട് മാറി എയർടൈറ്റ് ആയ പാത്രത്തിൽ ഇട്ട് വച്ച് ചായയ്ക്കൊപ്പം കഴിക്കാം.