നാട്ടിലിറങ്ങി വന്യമൃഗങ്ങൾ നാശനഷ്‌ടമുണ്ടാക്കുന്നതും വളർത്തുമൃഗങ്ങളെ ഉൾപ്പടെ പിടികൂടുന്നതുമെല്ലാം നമ്മുടെ നാട്ടിൽ സ്ഥിരം സംഭവമായിരിക്കുകയാണിപ്പോൾ. വേനൽകാലമായതോടെ ഇത്തരം സംഭവങ്ങൾ കൂടുകയുമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയൊരു സംഭവം ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുകയാണ്.
ഒരു ഗോതമ്പ് പാടത്ത് ഒളിച്ചിരിക്കുന്ന പുളളിപ്പുലിയുടെ ചിത്രമാണ് വൈറലായത്. ഗോതമ്പ് കതിരുകളുടെ ഇടയിൽ ഒളിച്ചിരിക്കുകയാണ് കക്ഷി. എന്നാൽ മഞ്ഞയിൽ കറുത്ത പുളളികളുളള പുലിയെ വിളഞ്ഞ സ്വർണനിറമുളള ഗോതമ്പ് കതിരുകൾക്കിടയിൽ നിന്ന് കണ്ടെത്തുക എളുപ്പമല്ല. ഉത്തർപ്രദേശിലെ ബഹ്‌റൈചിലെ ഗ്രാമാന്തർഭാഗത്തുളള ഗോതമ്പ് പാടത്തിലെ ചിത്രമാണിത്. ഐ.എഫ്.എസ് ഓഫീസറായ രമേശ് പാണ്ഡെയാണ് ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്‌തത്.
What do you see in this image? Zoom in and get surprised.
— Ramesh Pandey (@rameshpandeyifs) April 9, 2021
Use of drones helped in successful rescue operation of a leopard in Bahraich, UP recently. This interesting image has been shared by Manish Singh, DFO. Indeed a well coordinated work. @CentralIfs #leopard #rescue pic.twitter.com/dFNRHZP5aC
ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ഈ ചിത്രത്തിൽ ഒറ്റനോട്ടത്തിൽ ഒരാൾക്കും പുലിയുണ്ടെന്ന് കണ്ടെത്താനാകില്ല. 'നിങ്ങൾ എന്താണ് ഈ ചിത്രത്തിൽ കാണുന്നത്? സൂം ചെയ്യൂ അത്ഭുതപ്പെടൂ' എന്ന തലവാചകത്തോടെയാണ് രമേശ് പാണ്ഡെ ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്. വന്യജീവി സംരക്ഷണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടുളള ഗുണങ്ങളാണ് ഇത്തരത്തിൽ വെളിവാകുന്നതെന്ന് നിരവധി പേർ ചിത്രത്തെ പുകഴ്‌ത്തിക്കൊണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്.