modi-a

കൊൽക്കത്ത ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. . 'മാ, മതി, മനുഷ്' എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ മമത ഇപ്പോൾ അമ്മമാരെ ദ്രോഹിക്കുക,​ സ്ഥലം കൊള്ളയടിക്കുക,​ മനുഷ്യരെ കൊല്ലുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി ആരോപിച്ചു. മാ, മതി, മനുഷ്' എന്നതിനു പകരം 'മോദി, മോദി, മോദി' എന്നു മാത്രമാണ് പറയുന്നത്. ഭരണത്തിന്റെ പേരിൽ കുഴപ്പങ്ങളുണ്ടാക്കാൻ മാത്രമാണ് മമതയ്ക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബർധമാനിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദീദി ഓ ദീദീ' എന്ന മുദ്രാവാക്യവുമായാണ് മമതയും സംഘവും സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളിൽ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ചു കൊന്നു. ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ട അമ്മയും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ അമ്മയെ മമത അമ്മയായി കണക്കാക്കുന്നില്ലേയെന്നും മോദി ചോദിച്ചു.