rape

ലക്നൗ: യു.പിയിലെ ബദായൂൻ ജില്ലയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

കുടുംബാംഗങ്ങളോടൊപ്പം ഗോതമ്പ് ശേഖരിക്കാൻ പാടത്ത് എത്തിയതായിരുന്നു കുട്ടി.

രക്ഷിതാക്കളുടെ ശ്രദ്ധമാറിയപ്പോൾ, പാടത്ത് ഒളിച്ചുനിന്ന പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ പാടത്തും സമീപപ്രദേശങ്ങളിലും തെരച്ചിൽ ആരംഭിച്ചു.

ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹവും സമീപത്ത് പ്രതിയെയും കണ്ടത്. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.