തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു. നാളെ റംസാൻ ഒന്നാണെന്ന് കോഴിക്കോട് വലിയഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അറിയിച്ചു. തെക്കൻ കേരളത്തിലും റംസാൻ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.