malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മംഗലാപുരം ഷോറൂം അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മംഗലാപുരം ഫാൾനിർ റോഡിലെ കരുണ പ്രൈഡ് ബിൽഡിംഗിലേക്കാണ് ഷോറൂം മാറ്റിയത്. ഉപഭോക്താക്കൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന വിശാലമായ ഷോറൂമിൽ ആകർഷക ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരം അണിനിരത്തിയിട്ടുണ്ട്.

ഷോറൂം ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി നിർവഹിച്ചു. മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, റീജിയണൽ ഹെഡ് എം.പി. സുബൈർ, സോണൽ ഹെഡ് ഫിൽസർ ബാബു, എം.പി. ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. രണ്ടുനിലകളിലായി 12,000 ചതുരശ്ര അടിയിലേറെ വിസ്‌തീർണമുള്ള ഷോറൂമിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യവുമുണ്ട്.