rajya-

തിരുവനന്തപുരം : കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. ഇത് സംബന്ധിച്ച തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പണവും നാളെ ആരംഭിക്കും.

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളിൽ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.. . ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്..