rtgs

കൊച്ചി: സെർവറുകൾ നവീകരിക്കുന്നതിനാൽ ഏപ്രിൽ 17ന് അർദ്ധരാത്രി മുതൽ 18ന് (ഞായർ) ഉച്ചയ്ക്ക് രണ്ടുവരെ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സേവനം ലഭിക്കില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. രണ്ടുലക്ഷം രൂപ മുതൽക്കുള്ള പണം ഇലക്‌ട്രോണിക്കായി കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ് ആർ.‌ടി.ജി.എസ്. നിലവിൽ ഇത് ആഴ്‌ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാണ്. രണ്ടുലക്ഷം രൂപവരെ കൈമാറാവുന്ന നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി) സേവനത്തിന് തടസമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് പറഞ്ഞു.