km-shaji-

കോഴിക്കോട് കണ്ണൂരിലെ വീട്ടിൽ നിന്ന് വിജലിൻസ് പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എം.എൽ.എ. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്ന് ഷാജി പറയുന്നു.. രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

ഷാജിയുടെ വീടുകളിൽ രാവിലെ എഴ് മണിയോടെയാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ പരിശോധന തുടങ്ങിയത്. വിജിലൻസ് സംഘം കോഴിക്കോട് മാലൂർക്കുന്നിലെ വീട്ടിലെത്തമ്പോൾ ഷാജിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. 2012 മുതൽ 2021 വരെയുളള കാലയളവിൽ കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എംആർ ഹരീഷ് നൽകിയ പരാതിയിൽ ഇന്നലെയായിരുന്നു വിജിലൻസ് കേസ് എടുത്തത്.