കൊച്ചി: കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.
യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എ.വി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 8.30യ്ക്കാണ് വ്യവസായ പ്രമുഖനായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഇടിച്ചിറക്കിയത്. സംഭവം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
content highlight: policewoman of kochi receives cash prize for rescuing helicopter crash victims.