കൊച്ചി : മൂവാറ്റുുപുഴയിൽ അസാം സദേശിയായ മൂന്നരവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം. സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ കാലിനും കൈയ്ക്കും ഒടിവുണ്ട്. മൂർച്ചയുള്ള വസ്തു കൊണ്ട് പരിക്കേൽപ്പിച്ചു. ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.