guruvayoor-temple

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം സംബന്ധിച്ച് ഭക്തജനങ്ങളിൽ തെറ്റിദ്ധാരണ പരത്തരുതെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് നാലമ്പലത്തിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കേണ്ടെന്ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി തീരുമാനിച്ചതെന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഇക്കാരണം കൊണ്ടാണ് വിഷുക്കണി അനുവദിക്കേണ്ട എന്ന തീരുമാനം വന്നതെന്നും കമ്മിറ്റി അറിയിക്കുന്നു. ശ്രീകോവിലിൽ മുഖമണ്ഡപത്തിൽ തെക്കുഭാഗത്തായി ഗുരുവായൂരപ്പനെ കാണിക്കുന്ന വിഷുക്കണി ഒരുക്കിവച്ച്, സോപാനത്തിന് മുന്നിൽ വന്ന് ഭക്തജനങ്ങൾ ഗുരുവായൂരപ്പനെ കാണുന്നതാണ് വിഷുക്കണിയെന്നും നാലമ്പലത്തിൽ കടന്ന് സോപാനത്തിൽ വരാതെ ദർശനം.

തിങ്കളാഴ്ച നടന്ന കമ്മിറ്റി യോഗത്തിലും ദർശനം അനുവദിച്ചിരുന്നില്ല. വാതിൽമാടത്തിന് സമീപം നിന്നുകൊണ്ട് ഭഗവാനെ ദർശിക്കാനുള്ള അനുവാദം മാത്രമാണ് നിലവിൽ നൽയിട്ടുള്ളതെന്നും കമ്മിറ്റി വിശദീകരിക്കുന്നു. മുൻ തീരുമാനം മാറ്റിക്കൊണ്ട് വിഷുക്കണി ദർശനം അനുവദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ/ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്നതിനാലാണ് ഇങ്ങനെയൊരു വിശദീകരണം നൽകുന്നതെന്നും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി വിശദീകരിക്കുന്നു.

content highlight: guruvayoor devaswom board clarifies unsubstantiated news about vishukkani