തിരുവനന്തപുരം; സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് പരിഹാരവുമായി കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്.. രണ്ട്ലക്ഷം ഡോസ് കോവാക്സിൻ നാളെ സംസ്ഥാനത്ത് എത്തുമെന്ന് ഭാരത് ബയോടെക്ക് സംസ്ഥാനത്തെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.
ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കൊവാക്സിൻ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുക. തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന് ഇന്ന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.