kk

പോപ് താരവും സംരംഭകയുമായ റൊബിൻ റിയാന ഫെന്റി എന്ന റിഹാനയെക്കുറിച്ച് ഇന്ത്യയിൽ അടുത്തിടെ ഏറെ ചർച്ചചെയ്തിരുന്നു.. കർഷക സമരത്തെ അനുകൂലിച്ചുള്ള ട്വീറ്റുകളാണ് റിഹാനയെ ശ്രദ്ധാകേന്ദ്രമാക്കിയത്.. 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി താരങ്ങളിൽ ഒരാളാണ്. ഇപ്പോൾ റിഹാന വീണ്ടും ചർച്ചയാകുന്നത് സമരത്തിന്റെ പേരിലല്ല പുതുതായി വാങ്ങിയ വീടിന്റെ മൂല്യവുമായി ബന്ധപ്പെട്ടാണ്..


അടുത്തിടെയാണ് ബെവർലിഹിൽസിൽ വർഷങ്ങൾ പഴക്കമുള്ള വീട് റിഹാന മോഹവിലയ്ക്ക് സ്വന്തമാക്കിയത്. 13.8 മില്യൻ ഡോളർ അഥവാ ഏകദേശം 103 കോടിരൂപയാണ് വീടിനായി റിഹാന മുടക്കിയത്.. 1938 ൽ സിഡ്നി ഷെൽഡൺന്റെ മകൾ മേരി ഷെൽഡൺ ആണ് ഈ വീട് നിർമ്മിച്ചത്. അഞ്ചു കിടപ്പറകൾ, ഏഴു ബാത്ത്രൂം , വൈൻ സെല്ലാർ , വലിയ സ്വിമ്മിംഗ് പൂൾ എന്നിവ അടങ്ങിയതാണ് കൊട്ടാരസാദൃശ്യമായ വീട്. റിഹാനയുടെ അയൽവാസികളും ചില്ലറക്കാരല്ല.. മഡോണ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് റിഹാനയ്ക്ക് അയൽക്കാർ.

Rihanna has purchased a $13.8 million mansion in the mountains above Beverly Hills. According to https://t.co/WAYUab5lg1, the 7,600-square-foot modern farmhouse features an open floorplan with five bedrooms and 7 bathrooms, situated behind hedges and gates. pic.twitter.com/VnOGdx7BE8

— Rihanna Facts (@Nevernyny) March 16, 2021